കോഴിക്കോട്: ദേശിയ കൗണ്‍സിലില്‍ പങ്കെടുക്കുന്നതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ അമിത്ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിമാനത്താവളത്തിന് പുറത്ത് നിരവധി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേല്‍ക്കാനായി എത്തിയിരുന്നു. ഊഷ്മളമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് നല്‍കിയത്.കോഴിക്കോട് കടവ് റിസോര്‍ട്ടിലാണ് അമിത്ഷാ തങ്ങുക. അവിടെ ചേരുന്ന സുപ്രധാന യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. കൗണ്‍സില്‍ യോഗങ്ങള്‍ നാളെ ആരംഭിക്കും. സ്വപ്ന നഗരിയിലാണ് ദേശീയ കൗണ്‍സില്‍ നടക്കുന്നത്.
23,24,25 തീയതികളിലായാണ് കൗണ്‍സില്‍. 24 ന് മൂന്നരയോടുകൂടി പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ടെത്തും.