ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ 12 സീറ്റ് നേടണം : അമിത് ഷാ

175

കോഴിക്കോട് • 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് കേരളത്തില്‍ ഇപ്പോഴേ കളമൊരുക്കാന്‍ ബിജെപി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് 12 സീറ്റുകള്‍ നേടണമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കി.സ്ഥാനാര്‍ഥിപ്പട്ടിക നേരത്തേ തയാറാക്കി കേന്ദ്രത്തെ അറിയിക്കണം. സജീവ രാഷ്ട്രീയത്തിലില്ലാത്ത പ്രമുഖരെയും പരിഗണിക്കണം. വിജയസാധ്യതയായിരിക്കണം മാനദണ്ഡമാക്കേണ്ടത്. സ്ഥാനാര്‍ഥികളാകാന്‍ പോകുന്നവര്‍ നേരത്തേ മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമിത് ഷാ കോഴിക്കോട്ടെ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY