അമിത് ഷാ – മോദി സർക്കാരിൽ മന്ത്രിയായേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ബിജെപിയിൽ പുതിയ അധ്യക്ഷനായുള്ള ചർച്ചകൾ തുടങ്ങി.

192

ന്യൂഡൽഹി: കഴിഞ്ഞ മോദി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നഡ്ഡ, പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ധർമ്മേന്ദ്ര പ്രധാൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്.

അമിത് ഷാ അധ്യക്ഷ സ്ഥാനത്തേക്ക് വന്നപ്പോൾ അതിനൊപ്പം പരിഗണിച്ച പേരാണ് നഡ്ഡയുടേത്. അതിനാൽ തന്നെ ധർമ്മേന്ദ്ര പ്രധാനേക്കാൾ സാധ്യത നഡ്ഡയ്ക്ക് തന്നെയാണ്.

ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. അമിത് ഷാ പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് രണ്ട് ടേം പൂർത്തിയാക്കി. അതിനാൽ തന്നെ ഇനി ആ സ്ഥാനത്ത് തുടരാൻ സാധ്യതയില്ല. ഗാന്ധിനഗറിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ജയിച്ച അമിത് ഷായ്ക്ക് ധനം, ആഭ്യന്തരം ഇതിൽ ഏതെങ്കിലും ഒരു വകുപ്പായിരിക്കും നൽകുകയെന്നാണ് സൂചനകൾ.

NO COMMENTS