അമിതാഭ് ബച്ചന്റെ കൊച്ചുമകളുമായുള്ള ആര്യന്റെ ബന്ധം; ഷാരൂഖ് ഖാന്‍ പ്രതികരിക്കുന്നു

294

ബോളിവുഡിലെ വാര്‍ത്തകള്‍ക്ക് എന്നും പ്രേക്ഷകരുടെ ഇടയില്‍ നല്ല ഡിമാന്‍ഡാണ്. അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യാ നവേലി നന്ദയുമായുള്ള ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ ബന്ധമാണ് ഇപ്പോള്‍ ബോളിവുഡ് ചര്‍ച്ച ചെയ്യുന്ന ചൂടുള്ള വാര്‍ത്ത. ഷാരൂഖ് ഖാന്റെ മക്കള്‍ എപ്പോഴും ബോളിവുഡില്‍ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഷാരൂഖിന്റെ മക്കളായ ആര്യനും സുഹാനയും അബ്റാമും എല്ലാം ബോളിവുഡ് ആരാധകര്‍ക്ക് സുപരിചിതരുമാണ്. കുട്ടികള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും അഭിമുഖങ്ങളിലും പങ്കുവയ്ക്കാന്‍ ഷാരൂഖ് മടിക്കാറുമില്ല.
ഷാരൂഖിന്റെ ഇളയ മകനായ അബ്റാമിന്റെ കുസൃതികള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്യാറുണ്ട്, എന്നാല്‍ ഇപ്പോള്‍ അബ്റാമിനേക്കാളും ആരാധകര്‍ക്ക് അറിയാന്‍ താല്‍പര്യം മൂത്തമകന്‍ ആര്യനെ കുറിച്ചാണ്.
അടുത്തിടെ നടന്ന ഇന്റര്‍വ്യൂവിലെ ഷാരൂഖിനോടുള്ള ഒരു ചോദ്യം ആര്യന്റെ നവ്യ നവേലിയോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു.
ചോദ്യത്തിന് കിംഗ് ഖാന്‍ മറുപടി പറഞ്ഞതിങ്ങനെ: ഞാന്‍ കുട്ടികളുമായി തമാശയും കളിചിരികളുമായി സമയം ചെലവിടുന്നയാളാണ്, എങ്കിലും അത്തരം കാര്യങ്ങളെ കുറിച്ച്‌ അവരൊരിക്കലും എന്നോടത് പറയാറില്ല. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുക അമ്മ ഗൗരിയോടാണ്. രക്ഷകര്‍ത്താവെന്ന നിലയില്‍ എന്നോട് ഇത്തരം കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ ഗൗരിയോടാണ് പറയുക. അതുകൊണ്ട് ഇതിനെ കുറിച്ചൊക്കെ അവരോട് ചോദിക്കുന്നതാകും നല്ലത്. അഥവാ അങ്ങനെയെന്തെങ്കിലുമൊരു ബന്ധമുണ്ടെങ്കില്‍ അതൊരിക്കലും തന്റെ സിനിമകളിലേതു പോലെയാകില്ല. അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരിക്കും. ഇതാണ് ഷാരൂഖിന്റെ അഭിപ്രായം.
എങ്കിലും തന്നെ പോലെ തന്നെയാണ് ഗൗരിയും പറയുക എന്ന് മാത്രമല്ല, മക്കളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങള്‍ ചോദിച്ചുകൊണ്ട് തനിക്കരികിലേക്ക് വരുന്നതില്‍ കാര്യമില്ലെന്നും കൂടിയുള്ള മുന്നറിയിപ്പാണ് കൂള്‍ ഡാഡി ഷാരൂഖ് ഈ മറുപടിയിലൂടെ നല്‍കിയത്.
daily hunt

NO COMMENTS

LEAVE A REPLY