ന്യൂഡൽഹി: സരോദ് മാന്ത്രികൻ അംജദ് അലി ഖാന് ബ്രിട്ടൻ വിസ നിഷേധിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവം തന്നെ ഞെട്ടിപ്പിച്ചെന്നും ബ്രിട്ടന്റെ നടപടിയിൽ നടുക്കമുണ്ടായെന്നും അംജദ് അലീഖാൻ പ്രതികരിച്ചു.
‘എന്റെ യു കെ വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടു. സ്നേഹവും സമാധാനവും പ്രചരിപ്പിക്കുന്ന കലാകാരൻമാർക്ക് നേരെ ഇത്തരം നടപടിയുണ്ടായതിൽ വലിയ ദു:ഖമുണ്ട്. അംജദ് അലീഖാൻ ട്വിറ്ററിൽ കുറിച്ചു.
ബ്രിട്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിലെ സംഗീത പരിപാടിക്കായാണ് അംജദ് അലി ഖാൻ ബ്രിട്ടൻ യാത്ര നിശ്ചയിച്ചിരുന്നത്. സെപ്തംബറിലായിരുന്നു പരിപാടി. ലോസ് ആഞ്ചലസ് വിമാനത്താവളത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെ തടഞ്ഞുവെച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.