15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് യാത്ര.

262

തിരുവനന്തപുരം : 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് യാത്ര നടത്തുന്നു. കാസര്‍കോട‌് സ്വദേശികളായ സാനിയ മിത്താഹ് ദമ്ബതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോകുന്നത്. ഇന്ന് രാവിലെ 10.30 ന് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടു.

മംഗലാപുരം – തിരുവനന്തപുരം റൂട്ടില്‍ KL-60 – J 7739 നമ്ബര്‍ ആംബുലന്‍സിലാണ‌് കുട്ടിയെ കൊണ്ടുപോകുന്നത‌്. ആംബുലന്‍സ‌് കണ്ടാല്‍ വഴി ഒതുങ്ങി സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രോട്ടക്റ്റ് ടീം പറഞ്ഞു.

ആംബുലന്‍സിന് വഴിയൊരുക്കാനായി ടീം അംഗങ്ങള്‍ റോഡുകളില്‍ ജാഗരൂഗരായി നിലകൊള്ളും. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ പൊതു ജനങ്ങള്‍ തയ്യാറാകണമെന്നും ടീം അംഗങ്ങള്‍ ആവശ്യപെട്ടു. കുഞ്ഞിന് യാത്രക്കിടയില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ പരിചരിക്കാന്‍ ആശുപത്രി സേവനം വേണ്ടത് കൊണ്ടാണ് പകല്‍ യാത്ര.

NO COMMENTS