ആലുവയിൽ പീഡനത്തിനിരയായ എട്ടു വയസുകാരിക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടിക്ക് എറണാകുളം മെഡിക്കൽ കോളേജിൽ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയിൽ 10,000 രൂപ അടിയന്തരമായി നൽകി യിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറി യിച്ചതായും മന്ത്രി വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നൽകാൻ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സൂപ്പർവൈസർ, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലവും ആശുപത്രിയും സന്ദർശിച്ച് മേൽനടപടികൾ സ്വീകരിച്ചു. പ്രതിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.