കൊച്ചി: റോഡ് നിര്‍മ്മാണം മുതല്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം വരെയുള്ള സേവന മേഖലകളില്‍ നഗരസഭ കൗണ്‍സിലിന് കീഴില്‍ വിവിധ കമ്ബനികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം മുന്നോട്ട് പോകുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം നടപ്പാക്കാത്ത പദ്ധതികളുടെ ആവര്‍ത്തനമാണ് ഇക്കുറിയെന്ന് പ്രതിപക്ഷം ആരോപിച്ചു.
945.18 കോടി രൂപയാണ് കൊച്ചി കോര്പ്പറേഷന് ഈ സാമ്ബത്തിക വര്‍ഷം ചിലവ് പ്രതീക്ഷിക്കുന്നത്.
27 കോടി രൂപയുടെ നീക്കിയിരുപ്പ് ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദ് അവതരിപ്പിച്ച ബജറ്റില്‍ കണക്കാക്കുന്നു. ലിത്വാനിയയുടെ തലസ്ഥാനമായ വില്‍ന്യയസ് സന്ദര്‍ശിച്ച ഭരണപക്ഷം അംഗങ്ങള്‍ മുന്നോട്ട് വെച്ച ആശയമാണ് എസ് പി വി കമ്ബനികള്‍. വിവിധ സേവന മേഖലകളില്‍ കോര്പ്പറേഷന് കൗണ്‍സിലിന് കീഴില്‍ മാനേജ്മെന്റ് വിദഗ്ധരുടെയും പ്രൊഫഷണലുകളുടെയും നേതൃത്വത്തിലാണ് കമ്ബനി പ്രവര്‍ത്തിക്കുക.
2 കോടി രൂപയാണ് എസ്പിവിക്കായി വകയിരുത്തിയിരിക്കുന്നത്. നിലവിലെ നികുതി ശേഖരണം കാര്യക്ഷമമാക്കാന്‍ പേടിയെം വഴിയാകും പണം ശേഖരിക്കുക.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ ജര്‍മ്മന്‍ സഹായത്തോടെ ഇ മൊബിലിറ്റി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. കൊച്ചിയിലെ ഫ്ലാറ്റുകളിലെ ടോയ്ലറ്റുകളിലെ അമിത ജല ഉപയോഗം നിയന്ത്രിക്കാന്‍ പുതിയ ജല നയം കൊണ്ടു വരും. കൊതുകുനിവാരണ പദ്ധതികള്‍,പൂര്‍ണ്ണ പ്ലാസ്റ്റിക നിരോധനം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ഭരണപക്ഷ അംഗങ്ങള്‍ കൈയ്യടിച്ച് സ്വീകരിച്ചു.