പ്രസവിച്ചു കിടന്ന യുവതിയുടെ ഞരമ്പിലേക്ക് വായുകുത്തിവെച്ച്‌ കൊല്ലാൻ ശ്രമം

55

ആശുപത്രിയില്‍ പ്രസവിച്ചുകിടന്ന യുവതിയുടെ ഞര മ്പിലേക്ക് സിറിഞ്ചിലൂടെ വായുകുത്തിവെച്ച്‌ കൊല്ലാൻ ശ്രമം നടത്തിയ അനുഷ രണ്ടുതവണ യുവതിയുടെ കൈയില്‍ സിറിഞ്ച് ഇറക്കി..

ഞരമ്പ് കിട്ടാത്തതിനാല്‍ അടുത്തതിന് ശ്രമിക്കു മ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാര്‍ യുവതി യുടെ അമ്മ അറിയിച്ചതിനെത്തുടര്‍ന്ന് ഓടിയെത്തു ന്നത്. നഴ്സുമാരെത്തി കണ്ടപ്പോള്‍ തന്നെ ആശു പത്രി ജീവനക്കാരിയല്ലെന്ന് മനസ്സിലായി.

ആശുപത്രിയില്‍ കുത്തിവെയ്പെടുക്കാൻ നിയോഗി ച്ചിട്ടുള്ള നഴ്സുമാര്‍ക്ക് പ്രത്യേക യൂണിഫോമാണ്. എന്നാല്‍, അനുഷ ധരിച്ചിരുന്നത് അത്തരത്തിലുള്ള തായിരുന്നില്ല. ചോദ്യംചെയ്തതോടെ ഇവര്‍ മുറിയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നഴ്സുമാര്‍ തടഞ്ഞു വെച്ച്‌ സുരക്ഷാജീവനക്കാരെ അറിയിച്ചു. പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുത്തു.

കായംകുളം കരിയിലക്കുളങ്ങര സ്വദേശി സ്നേഹയെ (24) ആണ് ഇവരുടെ ഭര്‍ത്താവിന്റെ കാമുകി കൊല്ലാൻ ശ്രമിച്ചത്. നഴ്സിന്റെ വേഷത്തിലെത്തി കുത്തിവെയ്പെടുത്ത കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷയെ (30) ആശുപത്രി ജീവനക്കാര്‍ പിടികൂടി പുളിക്കീഴ് പോലീസില്‍ ഏല്പിച്ചു..

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവി ച്ചുകിടന്ന സ്നേഹയെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍, കുഞ്ഞിന് നിറംമാറ്റമുള്ള തിനാല്‍ ഡോക്ടര്‍മാര്‍ തുടര്‍ചികിത്സ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് സ്നേഹയും അവരുടെ അമ്മയും ആശുപത്രിയില്‍ തങ്ങി. ഇരുവരും മുറിയില്‍ ഇരിക്കുമ്ബോഴാണ് വൈകീട്ട് അഞ്ചുമണിയോടെ നഴ്സിന്റെ വേഷത്തില്‍ അനുഷ മുറിയില്‍ എത്തിയത്. സ്നേഹയ്ക്ക് ഒരു കുത്തിവെയ്പുകൂടി ബാക്കിയുണ്ടെന്നും അതെടുക്കാൻ വന്നതാണെന്നും പറഞ്ഞു.

തങ്ങള്‍ ഡിസ്ചാര്‍ജായതാണെന്നും ഇനി കുത്തി വെയ്പ് വേണ്ടാ എന്നും പറഞ്ഞെങ്കിലും കേട്ടില്ല. സ്നേഹയുടെ കൈയില്‍പിടിച്ച്‌ കുത്തി വെയ്പെടു ക്കാൻ ശ്രമിച്ചതോടെ അമ്മയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് അവര്‍ നഴ്സിങ്റൂമിലെത്തി വിവരം പറഞ്ഞയ്ക്കുകയായിരുന്നു.

സ്നേഹയുടെ ഭര്‍ത്താവ് അരുണിന്റെ കാമുകിയാണ് അനുഷയെന്ന് പോലീസ് പറഞ്ഞു. ഇവര്‍ മുൻപ് മാവേലിക്കര ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഫര്‍മസിസ്റ്റായി പരിശീലനം നേടിയിരുന്നു. മാവേലിക്കരയിലെ മെഡിക്കല്‍ സ്റ്റോറില്‍നിന്ന് വാങ്ങിച്ച 120 മില്ലിയുടെ സിറിഞ്ചാണ് കുത്തിവെയ്ക്കാൻ ഉപയോഗിച്ചത്.

അനുഷ രണ്ട് വിവാഹം കഴിച്ചതാണ്. നിലവിലെ ഭര്‍ത്താവ് വിദേശത്താണ്. ഇതിനിടയിലാണ് അരുണുമായുള്ള ബന്ധം. സ്നേഹ ഈ അടുപ്പത്തെ എതിര്‍ത്തിരുന്നു. എയര്‍ എംബോളിസം മാര്‍ഗത്തിലൂടെ (വായു ഞരമ്ബില്‍ കയറ്റുക) സ്നേഹയ്ക്ക് ഹൃദയാഘാതംവരുത്തുകയും സ്വാഭാവികമരണമെന്ന് വരുത്തി തീര്‍ക്കുകയുമായിരുന്നു അനുഷയുടെ ലക്ഷ്യമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

സ്നേഹ ആശുപത്രിയില്‍ പ്രസവിച്ചുകിടക്കുന്ന വിവരമുള്‍പ്പെടെ അരുണ്‍ വാട്സാപ്പ് ചാറ്റിങ്ങിലൂടെ അനുഷയെ അറിയിച്ചിരുന്നതായും ഇരുവരും നിരന്തരം ഫോണിലൂെട ബന്ധപ്പെട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനുഷയുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു.

NO COMMENTS

LEAVE A REPLY