കൊച്ചി: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. ആലുവ ഭാഗത്താണ് താമസിക്കുന്നത്. ഇയാൾ ആലുവയിലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പോലീ സിന്റെ തിരച്ചിൽ നടക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് നേരത്തെ പറഞ്ഞിരുന്നു.
ആലുവ ചാത്തൻപുറത്തെ വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ യാണ് വ്യാഴാഴ്ച പുലർച്ചെ വിണ്ടുപോയി പീഡിപ്പിച്ചത്. ബീഹാർ സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. കുട്ടിയുടെ അച്ഛൻ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് പോയതിനാൽ അമ്മയും മൂന്ന് മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കൾ വീട്ടിലെ ഹാളിലും അമ്മ മുറിയിലുമാണ് കിടന്നിരുന്നത്. ഇതിനിടെയാണ് പതി വീടിന്റെ വാതിൽ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയ തട്ടിക്കൊണ്ടുപോയത്. ജനൽവഴി കൈയ്യിട്ട് വാതിൽ തുറന്ന പ്രതി കുട്ടിയുമായി പുറത്തിറങ്ങിയശേഷം വാതിൽ പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു.
പ്രതി കുട്ടിയുമായി പോകുന്നതിനിടെ കരച്ചിൽ കേട്ടാണ് സമീപവാസികൾ വിവരമറിയുന്നത്. ശബ്ദം കേട്ട് സമീപവാസി പുറത്തേക്ക് നോക്കിയപ്പോൾ ഒരാൾ കുട്ടിയുമായി ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇതോടെ മറ്റുള്ളവരെ വിവരമറിയിച്ച് തിരച്ചിൽ ആരംഭിച്ചു. ഇതോടെ പ്രതി കുട്ടിയെ സമീപത്തെ വയലിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് വിവരം.ആലുവ ഭാഗത്ത് താമസിക്കുന്ന ഇയാൾ തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. ഇയാളുടെ ചില സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടിയും തിരച്ചിൽ നടത്തിയ സമീപവാസികളും സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ചില മോഷണക്കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും വിവരങ്ങളുണ്ട്.