കാസര്‍ഗോഡ്‌ വൃദ്ധ ദമ്പതികൾ മരിച്ചനലയില്‍

223

കാസര്‍ഗോഡ്‌: ഇടുക്കി തൊടുപുഴ സ്വദേശികളായ വടക്കേടത്ത് ജോര്‍ജ് ഭാര്യ ഏലിക്കുട്ടി ദമ്പതികളെയാണ് വിഷം ഉളളില്‍ച്ചെന്ന് മരിച്ചനലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആഡൂര്‍ പാണ്ടി – കുറ്റിക്കോല്‍ റോഡില്‍ പള്ളഞ്ചിയില്‍ റോഡിലെ കലുങ്കിനടിയില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ കിടനിന്നിരുന്നതിന് സമീപത്തു നിന്നും മദ്യകുപ്പിയും വിഷക്കുപ്പിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ചതാകമെന്നാണ് സംശയിക്കുന്നത്.തൊടുപുഴ സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി കാസര്‍ഗോഡ്‌ മുള്ളേരിയിലായിരുന്നു താമസം. ജോര്‍ജ് ഇവിടെ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

സാമ്ബത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ്പ്രാധമിക നിഗമനം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇയാള്‍ കുറച്ച്‌ നാളായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല.നിലവില്‍ മകളുടെ ഭര്‍ത്താവിനൊപ്പം വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം പടുപ്പ് സെമിത്തേരിയില്‍ സംസ്‌കരിക്കും.

NO COMMENTS