കാസര്‍കോട് : സംസ്ഥാന സാക്ഷരതാ മിഷന് ആദിവാസി കോളനികളില്‍ നടപ്പിലാക്കുന്ന സാക്ഷരതാ തുല്യതാ പദ്ധതിയായ സമഗ്ര പദ്ധതിയുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുമ്പള മാവിനകട്ട എസ്.സി.കോളനിയില്‍ ജില്ലാ കോഡിനേറ്റര്‍ ഷാജു ജോണ്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ബ്ലോക്ക് നോഡല്‍ പ്രേരക് സി.കെ.പുഷ്പകുമാരി അദ്ധ്യക്ഷത വഹിച്ചു. പ്രേരക് വിലാസിനി,വിജയമ്മ,ഇന്‍സ്ട്രക്ടര്‍ രേശ്മ എന്നിവര്‍ സംസാരിച്ചു.