കാസറകോട് : കോവിഡ് ആശുപത്രിയായി മാറ്റിയ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്ടിക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 27 പേരടങ്ങുന്ന വിദഗ്ധ സംഘം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തി 13 ഡോക്ടര്‍മാര്‍, പത്ത് സ്റ്റാഫ് നഴ്‌സ്, നാല് അസിസ്റ്റന്റ് നഴ്‌സ് എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും.
മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സംവിധാനങ്ങള്‍ തൃപ്തികരമാണ്. കൊവിഡ് സ്ഥിരീകരിച്ച രോഗികള്‍ക്കുള്ള വാര്‍ഡാണ് ആദ്യം ആരംഭിക്കുന്നതെന്ന് ഡോ എസ് എസ് സന്തോഷ് കുമാര്‍ പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ,ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു,ജില്ലാ മെഡിക്കല്‍ (ആരോഗ്യം) ഓഫീസര്‍ ഡോ എ വി രാംദാസ്,ജില്ലാ സര്‍വ്വലൈന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ് മെഡിക്കല്‍ കോളേജിന്റെ ചുമതല വഹിക്കുന്ന എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ രാമന്‍സ്വാതി വാമന്‍ എന്നിവരുമായി മെഡിക്കല്‍ സംഘം സംസാരിച്ചു,
.കാസര്‍കോട് ജില്ലയില്‍ അനുഭവപ്പെടുന്ന ആരോഗ്യ വിദഗ്ധരുടെ അഭാവം കണക്കിലെടുത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് മെഡിക്കല്‍ സംഘം എത്തിയത്. ജില്ലയില്‍ രണ്ടാഴ്ചയോളം സേവവനമനുഷ്ടിക്കുന്ന ഇവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.