കാസർകോട് ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ചിടുന്നു ; അനിശ്ചിതകാല സത്യാഗ്രഹം നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

220

ഉപ്പള : ഉപ്പള റെയില്‍വേ സ്റ്റേഷനോടുള്ള റെയില്‍വേ അധികൃതരുടെ നിരന്തരമായ അവഗണനക്കെതിരെ ബഹുജന പ്രക്ഷോപവുമായി എച്ച്.ആര്‍.പി.എമ്മിന്‍റെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനവും മംഗല്‍പ്പാടി, പൈവളികെ, മീഞ്ച പഞ്ചായത്തിലെ ഒന്നേ മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രവുമാണ് ഉപ്പള. മൂന്നു പഞ്ചായത്തുകളിലായി നൂറില്‍പ്പരം സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. കാസര്‍കോട്, മംഗല്‍പ്പാടി നഗരങ്ങള്‍ക്കിടയില്‍ അനുദിനം വളരെ വേഗത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് ഉപ്പള. പക്ഷേ റെയില്‍വേയുടെ കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഉപ്പളയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളായ റിസര്‍വേഷന്‍ സൗകര്യം, നേത്രാവതി, മാവേലി, ഏറനാട് എക്സ്പ്രസുകള്‍ക്ക് ഉപ്പളയില്‍ സ്റ്റോപ്പ് അനുവദിക്കല്‍, ഉപ്പള ടൗണിനെ തീരദേശവുമായി ബന്ധിപ്പിക്കാനായുള്ള അടിപ്പാത നിര്‍മ്മിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ റെയില്‍വേ അധികൃതര്‍ അംഗീകരിക്കാത്തതിനെതിരെയാണ് സമരം.

NO COMMENTS