ഡയറി ലബോറട്ടറിയിൽ അനലിസ്റ്റ് കരാർ നിയമനം

122

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ അനലിസ്റ്റ് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി-ടെക് ഡയറി സയൻസിൽ ബിരുദവും കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബി-ടെക് ഡയറി സയൻസിൽ ബിരുദധാരികളുടെ അഭാവത്തിൽ കെമിസ്ട്രിയിലോ ബയോകെമിസ്ട്രിയിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവരെ പരിഗണിക്കും.

കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തി പരിചം ഉണ്ടായിരിക്കണം. പ്രായം 18നും 40നും മധ്യേ, പ്രതിമാസ വേതനം 25,000 രൂപ (കൺസോളിഡേറ്റഡ്) അപേക്ഷകർ ആഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് പട്ടത്തുളള ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.

ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടർ, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം-695004. വെബ്‌സൈറ്റ്:www.dairy.kerala.gov.in. ഫോൺ: 0471-2440074.

NO COMMENTS