ന്യൂഡല്‍ഹി : ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മധ്യപ്രദേശ് ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയാണ് ഇക്കാര്യം അറിയിച്ചത്. മധ്യപ്രദേശ് ഗവര്‍ണറുടെ ചുമതല ഒഴിഞ്ഞുകിടന്നതിനെ തുടര്‍ന്ന് ഗുജറാത്ത് ഒ.പി.കോഹ്ലിക്കായിരുന്നു സംസ്ഥാനത്തിന്റെ അധിക ചുമതല നല്‍കിയിരുന്നത്. 2016ല്‍ ഗുജറാത്ത് മുഖ്യമന്ത്രി കസേരയില്‍നിന്ന് ഒഴിവാക്കപ്പെട്ട ആനന്ദിബെന്‍ പട്ടേല്‍ ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.