വ​സ്ത്രം​കൊ​ണ്ട് തി​രി​ച്ച​റി​യ​ട്ടെ – പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ വ്യ​ത്യ​സ്ത പ്ര​തി​ഷേ​ധ​വു​മാ​യി ന​ടി അ​ന​ശ്വ​ര രാ​ജ​ന്‍.

144

കൊ​ച്ചി: കു​ട്ടു​കാ​രി​ക്കൊ​പ്പ​മു​ള്ള ബു​ര്‍​ഖ ധ​രി​ച്ച ഒ​രു ചി​ത്ര​മാ​ണ് അ​ന​ശ്വ​ര ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ വ​സ്ത്രം കൊ​ണ്ട് തി​രി​ച്ച​റി​യാം എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേയാ​യി​രു​ന്നു യു​വ​ന​ടി അ​ന​ശ്വ​ര​ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ലൂടെ വ്യ​ത്യ​സ്തമായി പ്ര​തി​ഷേ​ധ​മ​റി​യി​ക്കു ന്ന ത്.

വ​സ്ത്രം​കൊ​ണ്ട് തി​രി​ച്ച​റി​യ​ട്ടെ എ​ന്ന കു​റി​പ്പ് റി​ജ​ക്‌ട് സി​എ​ബി എ​ന്ന ഹാ​ഷ്ടാ​ഗി​ലാ​ണ് ന​ടി പ​ങ്കു​വ​ച്ച​ത്. കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് ഈ ​ചി​ത്രം ദേ​ശീ​യ​ത​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി. ഉ​ദാ​ഹ​ര​ണം സു​ജാ​ത, ത​ണ്ണീ​ര്‍​മ​ത്ത​ന്‍ ദി​ന​ങ്ങ​ള്‍ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ് അ​ന​ശ്വ​ര രാ​ജ​ന്‍.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത് അ​ക്ര​മം ന​ട​ത്തു​ന്ന​ത് ആ​രെ​ന്ന് അ​വ​രു​ടെ വേ​ഷ​ത്തി​ല്‍​നി​ന്നു തി​രി​ച്ച​റി​യാ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജാ​ര്‍​ഖ​ണ്ഡി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രാ​യ മു​സ്ലിം​ക​ളെ ഉ​ന്ന​മി​ട്ടാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

NO COMMENTS