മുഴുവൻ അങ്കണവാടി ജീവനക്കാർക്കും അനീമിയ പരിശോധന

15

വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം കാമ്പയിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ മുഴുവൻ അങ്കണവാടി ജീവനക്കാർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരുമുൾപ്പെടെ 66,630 പേരും 4,500 മറ്റ് ജീവനക്കാരുമുണ്ട്. ഈ മുഴുവൻ ജീവനക്കാർക്കും ഹീമോഗ്ലോബിൻ പരിശോധന നടത്തും. ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കും. ഘട്ടംഘട്ടമായി മറ്റ് വിഭാഗത്തിലുള്ളവരേയും കാമ്പയിന്റെ ഭാഗമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിളർച്ച കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് കോംപ്ലക്സ് പരിധിയിലെ എല്ലാ കാര്യാലയങ്ങളിലേയും ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് വിവ കാമ്പയിൻ സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ജി പ്രിയങ്ക ഉദ്ഘാടനം നിർവഹിച്ചു. വകുപ്പിലെ 141 ജീവനക്കാർ ക്യാമ്പിൽ പങ്കെടുത്ത് ഹീമോഗ്ലോബിൻ പരിശോധന നടത്തി.

NO COMMENTS

LEAVE A REPLY