തൃശൂര്‍ • വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തിയ സംഭവത്തില്‍ അനില്‍ അക്കര എംഎല്‍എക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇരയുടെ പേരുവെളിപ്പെടുത്തുന്നതിനെതിരെയുള്ള ഐപിസി 228 (എ) വകുപ്പുപ്രകാരമാണു കേസ്. വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ രണ്ടുതവണയാണ് അനില്‍ അക്കര എംഎല്‍എ ഇരയുടെ പേരു വെളിപ്പെടുത്തിയത്. പറപ്പൂക്കര സ്വദേശി പി.സി. രവി നല്‍കി പരാതിയിലാണു കേസ്. ഇരയുടെ പേരു വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഇതേ കേസില്‍ സിപിഎം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ ഇതേവകുപ്പു ചുമത്തി പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരികയാണ്.