കാണ്‍പുര്‍: ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റിനിടെ ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയുടെ കണ്ണടയും തൊപ്പിയും മോഷണം പോയി. ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിനോടനുബന്ധിച്ച് മുന്‍ ക്യാപ്റ്റന്‍മാരെ അഭിനന്ദിക്കുന്ന ചടങ്ങിനിടെയായിരുന്നു സംഭവം.മൊമെന്റോയും ഷാളും വാങ്ങാനായി സ്റ്റേജിലേക്ക് പോയപ്പോള്‍ കുംബ്ലെ കണ്ണടയും തൊപ്പിയും അഴിച്ചു വെക്കുകയായിരുന്നു. സ്റ്റേജില്‍ ഇതെല്ലാം ധരിച്ച് പോകുന്നത് അനുചിതമാണെന്ന് കരുതിയാണ് എല്ലാം കുംബ്ലെ അഴിച്ചു വെച്ചത്.ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്കും സംസ്ഥാനത്തെ കായിക മന്ത്രിയും സ്പോര്‍ട്സ് സെക്രട്ടറിയും സന്നിധരായിരുന്ന ചടങ്ങിനിടെയാണ് മോഷണം നടന്നത്. കനത്ത സുരക്ഷാ വലയമുണ്ടായിട്ടും ഇത്തരത്തിലൊരു മോഷണം നടന്നത് അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്.ഇത് രണ്ടാം തവണയാണ് കുംബ്ലെയ്ക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടാകുന്നത്. വിമാനക്കമ്ബനിയുടെ അശ്രദ്ധ മൂലം വെസ്റ്റിന്‍ഡീസില്‍ നടന്ന പരമ്ബരക്കിടെ കുംബ്ലെയക്ക് തന്റെ ബാഗ് നഷ്ടപ്പെട്ടിരുന്നു. സെന്റ് കിറ്റ്സിലെത്തിയ ശേഷമാണ് തന്റെ ബാഗ് നഷ്ടപ്പെട്ട വിവരം കുംബ്ലെ അറിഞ്ഞത്.