ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി മുന്‍ ഇന്ത്യന്‍ ടീം താരം അനില്‍ കുംബ്ലെയെ തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തേക്കാണ് കുംബ്ലെയുടെ നിയമനം. സച്ചിന് തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ് എന്നിവരടങ്ങിയ സമിതിയാണ് കോച്ചിനെ തീരുമാനിച്ചത്. അതേസമയം ബി.സി.സി.ഐ നല്കിയ പട്ടികയില്‍ അനില്‍ കുംബ്ലെ ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇദ്ദേഹത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സമിതിയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരായ കുംബ്ലെയ്ക്ക് തന്റെ പദ്ധതികളും കാഴ്ച്ചപ്പാടുകളും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ബാറ്റിങ്, ബോളിങ് പരിശീലകരെ തീരുമാനിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.