കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു

227

ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ (60) അന്തരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളിയായി പ്രവര്‍ത്തിച്ചിരുന്ന ദവെ ഏറെക്കാലമായി ചികിത്സയിലായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമായിരുന്നു. ആര്‍.എസ്.എസിലൂടെയാണ് അനില്‍ മാധവ് പൊതുരംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടെ വേര്‍പാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. തന്റെ വ്യക്തിപരമായ നഷ്ടമാണ് ദവെയുടെ മരണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ടും പ്രധാനപ്പെട്ട വിഷയങ്ങള്‍ താന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നും മോദി അനുസ്മരിച്ചു.

NO COMMENTS

LEAVE A REPLY