ന്യൂഡല്‍ഹി: കറന്‍സി നോട്ടില്‍ നിന്നും ഗാന്ധിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്ന വിവാദ പ്രസ്താവന ഹരിയാന മന്ത്രി അനില്‍ വിജിന്‍ പിന്‍വലിച്ചു. ‘മഹാത്മാ ഗാന്ധിയുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ പരാമര്‍ശം തീര്‍ത്തും വ്യക്തിപരമാണ്.
ജനങ്ങളുടെ വികാരത്തെ അത് മുറിവേല്‍പ്പിക്കുമെന്നതിനാല്‍ അത് പിന്‍വലിക്കുകയാണ്.’- മന്ത്രി ട്വീറ്റ് ചെയ്തു.ഖാദി ഉദ്യോഗിന്റെ കലണ്ടറില്‍ നിന്നും ഗാന്ധിജിയെ ഒഴിവാക്കിയതിനെ അനുകൂലിച്ച് സംസാരിക്കുന്നതിനിടയിലാണ് വിവാദ പരാമര്‍ശം മന്ത്രി നടത്തിയത്. മോദി ഖാദിയുമായി ചേര്‍ന്നതോടെ ഉല്‍പ്പനങ്ങളില്‍ 14% വര്‍ദ്ധനവുണ്ടായി. ഗാന്ധിജിയുടെ പേരില്‍ പേറ്റന്റ് ഉള്ള ഉല്‍പന്നമല്ല ഖാദി. അദ്ദേഹത്തിന്റെ പേര് മൂലം ഖാദി വില്‍പന കുറയുകയാണ് ചെയ്തത് എന്നും അനില്‍
വിജ് അഭിപ്രായപ്പെട്ടിരുന്നു.