ഇ.പി ജയരാജനെതിരെ ഉയര്‍ന്ന വിവാദം കാലത്തിന്‍റെ നീതിയെന്ന് അഞ്ജു ബോബി ജോര്‍ജ്

238

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി ജയരാജനെതിരെ ഉയര്‍ന്ന വിവാദം കാലത്തിന്‍റെ നീതിയെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ്.താനടക്കമുള്ളവരെ നാണം കെടുത്തി കേരളത്തില്‍ നിന്ന് പറഞ്ഞു വിടാനും പേര് മോശമാക്കാനുള്ള ഹിഡന്‍ അജണ്ടയാണ് കേരളത്തില്‍ നടക്കുന്നത്. സത്യസന്ധമായി പ്രവര്‍ത്തിച്ച തങ്ങളെ ചെയ്യാത്ത കാര്യത്തിനാണ് ഉപദ്രവിച്ചതെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.ഇ.പി ജയരാജന്‍ കായിക മന്ത്രിയായി ചുമതലയേറ്റ ശേഷം അഞ്ജു ബോബി ജോര്‍ജിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.

NO COMMENTS

LEAVE A REPLY