ന്യൂഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ലോക്പാല്‍ ബില്‍ നടപ്പാക്കുക, കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡല്‍ഹിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ ആറുദിവസമായി നിരാഹാരം നടത്തിവന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസുമായി നടത്തിയ ചര്‍ച്ചയിലാണ് നിരാഹാരം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ഹസാരെ എത്തിച്ചേര്‍ന്നത്. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും അദ്ദേഹത്തെ കാണാനായി രാംലീല മൈതാനത്ത് എത്തിയിരുന്നു.