2019-20 വാർഷിക പദ്ധതി – ആഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെ അവലോകനം നടത്തും

140

തൃശൂർ : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതി നിർവ്വഹണത്തിലെ കാര്യക്ഷമത ഉറപ്പാക്കാനുളള അവലോകനയോഗം ആഗസ്റ്റ് ഒന്നു മുതൽ മൂന്ന് വരെ നടത്താൻ ജില്ലാ ആസൂത്രണ ഭവൻ കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ് സന്നിഹിതനായി. ഗ്രാമപഞ്ചായത്തുകളിൽ പട്ടികജാതി ഉപപദ്ധതിയിൽ ഉൾപ്പെട്ട പ്രോജക്ടുകളിൽ സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമില്ലാത്തവയ്ക്ക് ബ്ലോക്ക് തല പട്ടികജാതി വികസന ഓഫീസർമാർ അംഗീകാരം ചെയ്തു നൽകണമെന്ന് അദ്ധ്യക്ഷ പറഞ്ഞു.

കേന്ദ്ര സർക്കാറിന്റെ ആർജിഎസ്എ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് തെക്കുംകര ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ‘ഉണർവ്-മച്ചാട്’ പ്രോജക്ട് റിപ്പോർട്ട് യോഗം അംഗീകരിക്കുകയും കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഒമ്പതാം പഞ്ചവത്സര പദ്ധതി മുതൽ ആരംഭിച്ചതും നിലവിൽ തുടരുന്നതുമായ മാതൃക-നൂതന പ്രോജക്ടുകൾ ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും സമർപ്പിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

ജില്ലയിൽ കോലഴി ഗ്രാമപഞ്ചായത്ത് ഒഴികെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതി യോഗം അംഗീകരിച്ചു. യോഗത്തിൽ ആസൂത്രണസമിതി സർക്കാർ നോമിനി എം എൻ സുധാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തദ്ദേശസ്ഥാപനങ്ങൾ അവലോകന യോഗം തീയതി, തദ്ദേശഭരണ സ്ഥാപനം, വേദി, സമയം യഥാക്രമത്തിൽ.

ആഗസ്റ്റ് ഒന്ന്: തൃശൂർ കോർപ്പറേഷൻ ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിങ്ങ് ഓഫീസ് മിനി കോൺഫറൻസ് ഹാൾ, രാവിലെ 10, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റികൾ, ജില്ലാ പ്ലാനിങ്ങ് ഓഫീസ് മിനി കോൺഫറൻസ് ഹാൾ, ഉച്ച 2, വടക്കാഞ്ചേരി ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാൾ,

രാവിലെ 10. പഴയന്നൂർ ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഉച്ച 2. ചൊവ്വന്നൂർ ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ,

രാവിലെ 10. പുഴക്കൽ ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഉച്ച 2. കൊടകര ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ജില്ലാ ആസൂത്രണഭവൻ കോൺഫറൻസ് ഹാൾ,

രാവിലെ 10. ഒല്ലൂക്കര ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ജില്ലാ ആസൂത്രണഭവൻ കോൺഫറൻസ് ഹാൾ, ഉച്ച 2. ആഗസ്റ്റ് രണ്ട: ചേർപ്പ് ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ജില്ലാ ആസൂത്രണഭവൻ കോൺഫറൻസ് ഹാൾ,

രാവിലെ 10. അന്തിക്കാട് ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ജില്ലാ ആസൂത്രണഭവൻ കോൺഫറൻസ് ഹാൾ, ഉച്ച 2. ഗുരുവായൂർ കുന്നംകുളം മുനിസിപ്പാലിറ്റികൾ, ജില്ലാ ആസൂത്രണഭവൻ മിനി കോൺഫറൻസ് ഹാൾ,

രാവിലെ 10. കൊടുങ്ങലൂർ ചാവക്കാട് മുനിസിപ്പാലിറ്റികൾ, ജില്ലാ ആസൂത്രണഭവൻ മിനി കോൺഫറൻസ് ഹാൾ, ഉച്ച 2. ചാലക്കുടി ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ,

രാവിലെ 10. ചാലക്കുടി മുനിസിപ്പാലിറ്റി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഉച്ച 2. ചാവക്കാട് ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ,

രാവിലെ 10. മുല്ലശ്ശേരി ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഉച്ച 2. ആഗസ്റ്റ് മൂന്ന്: വെളളാങ്കല്ലൂർ ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, വെളളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ,

രാവിലെ 10. മതിലകം ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഉച്ച 2. മാള ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, മാള ബ്ലോക്ക് പഞ്ചായത്ത് ഹാൾ,

രാവിലെ 10. ഇരിങ്ങാലക്കുട ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ഇരിങ്ങലാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാൾ, ഉച്ച 2. തളിക്കുളം ബ്ലോക്കും ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളും, ജില്ലാ ആസൂത്രണഭവൻ കോൺഫറൻസ് ഹാൾ,

NO COMMENTS