ലഹരി വിരുദ്ധ ക്യാംപെയിൻ ; ഹ്രസ്വചിത്ര മത്സരം

16

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കേരള നിയമസഭ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 4 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം തയ്യാറാക്കി സഭാ ടി.വിയുടെ sabhatvkeralam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 7356602286 എന്ന ടെലിഗ്രാം അക്കൗണ്ടിലോ ഒക്ടോബർ 31ന് വൈകിട്ട് അഞ്ചിനു മുമ്പായി ബയോഡാറ്റയും തിരിച്ചറിയൽ രേഖയുടെ കോപ്പിയും സഹിതം അയക്കണം.

വിദ്യാർഥികൾ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ/ വകുപ്പ് തലവന്റെ സാക്ഷ്യപത്രം കൂടി സമർപ്പിക്കേണ്ടതുണ്ട്), സർക്കാർ/ അർധസർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണു മത്സരം. ഒരോ വിഭാഗത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വചിത്രങ്ങൾക്ക് പ്രശസ്തപത്രവും ക്യാഷ് പ്രൈസും നൽകും. അവ സഭാ ടി.വിയിൽ സംപ്രേഷണം ചെയ്യും. ഒന്നാം സമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 5,000 രൂപയുമാണ്. ഓരോ വിഭാഗത്തിലും അഞ്ചു പേർക്ക് വീതം 1,000 രൂപ പ്രോത്സാഹനസമ്മാനമായി നൽകും.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഭാ ടി.വിയുടെ എഡിറ്റോറിയൽ ബോർഡിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമർപ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാൻ പാടുള്ളതല്ല. ഹ്രസ്വചിത്രങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. കൂടുതൽ വിവരങ്ങൾക്ക്: 0471-2512549, 7356602286.

NO COMMENTS