വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം

100

തിരുവനന്തപുരം : വ്യാജ വാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽനിന്ന് നിയോഗിക്കപ്പെടുന്ന അംഗങ്ങളെ കൂടാതെ ആരോഗ്യം, പോലീസ്, ഐ.ടി വകുപ്പുകളിലെ പ്രതിനിധികളും അംഗങ്ങളായിരിക്കും. വാട്ട്സാപ്പ്, ഫേസ്ബുക്ക് സംവിധാനങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളുടെ പങ്കാളിത്തവും ഉറപ്പാക്കും.

വ്യാജവാർത്തകൾ പരിശോധിച്ച് സ്വന്തം നിലയിൽ പരിഹാരം കാണാൻ പറ്റുന്നവ, ബന്ധപ്പെട്ട അധികൃതർക്ക് റിപ്പോർട്ട് ചെയ്യേണ്ടവ, പീനൽ നടപടികൾക്ക് വിധേയമാക്കേണ്ടവ എന്ന രീതിയിൽ കൈകാര്യം ചെയ്യും. വിഭാഗത്തിന്റെ മേൽനോട്ടം ശുചിത്വമിഷൻ ഡയറക്ടർ മിർ മുഹമ്മദിനായിരിക്കും.

NO COMMENTS