നടി ആക്രമിക്കപ്പെട്ട സംഭവം: നിര്‍മാതാവ് ആന്റോജോസഫില്‍ നിന്നും പോലീസ് മൊഴിയെടുത്തു

193

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിര്‍മാതാവ് ആന്റോ ജോസഫില്‍ നിന്നും പോലീസ് മൊഴിയെടുത്തു. അന്വേഷണസംഘം ആന്റോജോസഫിനെ ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ആന്റോജോസഫ് പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്.

NO COMMENTS