യുഎന്‍ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സ്ഥാനമേറ്റു

252

ജനീവ: സമാധാനത്തിന് മുഖ്യ പ്രാധാന്യം നല്‍കണമെന്ന ആഹ്വാനവുമായി അന്റോണിയോ ഗുട്ടെറസ്, യുഎന്‍.സെക്രട്ടറി ജനറല്‍ സ്ഥാനം ഏറ്റെടുത്തു. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കാനാകും ശ്രമിക്കുകയെന്നും സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികള്‍ ഒഴിവാക്കുക, സമാധാനത്തെ പ്രോല്‍സാഹിപ്പിക്കുക എന്നതിനായിരിക്കും തന്റെ മുഖ്യ ഊന്നലെന്നു ഗുട്ടെറസ് വ്യക്തമാക്കി. എല്ലാ സര്‍ക്കാരുകളുമായും, പ്രത്യേകിച്ചു വരാന്‍പോകുന്ന യുഎസ് ഭരണകൂടവുമായും സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഗുട്ടെറസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഡോണള്‍ഡ് ട്രംപ് ജനുവരി 20ന് അധികാരത്തില്‍ വരുമ്ബോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണു സൂചന. താന്‍ അധികാരമേറ്റെടുത്ത് കഴിഞ്ഞാല്‍ യു.എന്നിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY