നിയമവിരുദ്ധമായി ദത്തുനൽകപ്പെട്ട തിരുവനന്തപുരം സ്വദേശിനി അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ നാട്ടിലെത്തിച്ചു.

23

തിരുവനന്തപുരം: നിയമവിരുദ്ധമായി ദത്തുനൽകപ്പെട്ട പേരൂർക്കട സ്വദേശിനി അനുപമ എസ്. ചന്ദ്രന്റെ കുഞ്ഞിനെ ഇന്നലെ രാത്രി ഒമ്പത് മണിയോടെ തിരുവനന്തപുരത്ത് ശിശുസംരക്ഷണ ഓഫിസർക്ക് കുഞ്ഞിനെ കൈമാറി

ശനിയാഴ്ച പുലർച്ചെയാണ് സംഘം ആന്ധ്രയിലെ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തിയത്. കേരളത്തിലെ ദത്ത് വിവാദങ്ങളെ കുറിച്ച് അറിഞ്ഞ ദമ്പതികൾ ആദ്യം കുഞ്ഞിനെ വിട്ടുതരാൻ തയാറായിരുന്നില്ല. എന്നാൽ, ശിശുക്ഷേമ സമിതിയുൾപ്പെടെയുള്ള അധികൃതർ ദമ്പതികളുമായി നേരിട്ട് സംസാരിക്കുകയും നിയമനടപടി കളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ വിട്ടുനൽകിയത്.

വൈദ്യ, ഡി.എൻ.എ പരിശോധനകൾ പൂർത്തിയാക്കുകയാണ് ഇനിയുള്ള നടപടി. തുടർന്ന് കുഞ്ഞിനെ വളർത്താനും സംരക്ഷിക്കാനുമുള്ള അനുപമയുടെ ശേഷി അന്വേഷിക്കും. ഇതോടൊപ്പം ഈ വിഷയത്തിൽ കോടതി മുമ്പാകെയുള്ള കേസിലെ അന്തിമ ഉത്തരവും നിർണായകമാണ്. ഇതിനെല്ലാം ശേഷമായിരിക്കും കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമറുക. എന്നാൽ, ഔദ്യോഗികമായി കൈമാറും മുമ്പ് കുഞ്ഞിനെ കാണാനുള്ള അവസരം അനുപമക്ക് കർശന വ്യവസ്ഥകളോടെ ലഭിക്കും.

തിരുവനന്തപുരം വിമാനത്താവളം വഴിയെത്തിച്ച കുഞ്ഞിനെ ജില്ലാ ശിശുസംരക്ഷണ ഓഫിസർക്ക് കൈമാറി, മൂന്ന് പൊലിസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതി അംഗവുമടക്കമുള്ള നാലംഗസംഘം അതീവരഹസ്യ മായാണ് കുഞ്ഞി നെ കൊണ്ടുവന്നത്. ഈ സമയം അനുപമ ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നിൽ സമരത്തിൽ ആയിരുന്നു.

കുഞ്ഞിനെ തിരിച്ചറിയുന്ന വിധത്തിലുള്ള യാതൊന്നും പരസ്യപ്പെടുത്തരുതെന്ന് മാധ്യമങ്ങൾക്ക് ശിശുസംരക്ഷണസ മിതി യുടെ കർശന നിർദേശമുണ്ടായിരുന്നു

NO COMMENTS