കേരളത്തിനു പുറമെ ഒമ്പത്​ സംസ്​ഥാനങ്ങളില്‍ പക്ഷിപ്പനി സ്​ഥിരീകരിച്ചു

40

കേരളത്തിനു പുറമെ മഹാരാഷ്​ട്ര, ഉത്തര്‍ പ്രദേശ്​, രാജസ്​ഥാന്‍, മധ്യപ്രദേശ്​, ഹിമാചല്‍ പ്രദേശ്​, ഹരിയാന, ഗുജറാത്ത് തുടങ്ങി ​ ഒമ്പത്​ സംസ്​ഥാനങ്ങളിൽ പക്ഷിപ്പനി സ്​ഥിരീകരിച്ചു .

ഉത്തര്‍ ​പ്രദേശില്‍ പക്ഷിപ്പനി ഭീതി മൂലം മൃഗശാലകള്‍, പക്ഷി സ​ങ്കേതങ്ങള്‍ എന്നിവയില്‍ പ്രവേശനം വിലക്കി. ഹിമാചല്‍ പ്രദേശിലും സ്​ഥിതി ആശങ്കാജനകമായി തുടരുകയാണ്​. പോങ്​ ഡാം തടാകത്തില്‍ 215 ദേശാടനപക്ഷികളാണ്​ ഞായറാഴ്​ച മാത്രം ചത്ത നിലയില്‍ കണ്ടെത്തിയത്​. ഇതോടെ സംസഥാനത്ത്​ ചത്തൊടുങ്ങിയ പക്ഷികളുടെ എണ്ണം 4,000 കവിഞ്ഞു. രാജസ്​ഥാനില്‍ 400 ഓളം പ​ക്ഷികളും ചത്തിരുന്നു. പഞ്ചകുള ഫാമില്‍ അസാധാരണമായി പക്ഷികള്‍ കൂട്ടമായി ച​ത്തത്​ ഹരിയാനയിലും ഭീതി ഉണര്‍ത്തിയിട്ടുണ്ട്.

ഇതുവരെയായി പകര്‍ച്ചപ്പനിയുടെ പിടിയിലുള്ളത്​.അവസാനമായി രോഗം കണ്ടെത്തിയ ഡല്‍ഹിയില്‍ പക്ഷികളുടെ ഇറക്കുമതി നിരോധിച്ചുവെന്ന്​ മാത്രമല്ല, ഗാസിപൂരിലെ ഏറ്റവും വലിയ കോഴി മൊത്തവിപണന കേന്ദ്രം അടക്കുകയും ചെയ്​തു. സഞ്​ജയ്​ തടാകത്തിലും പ്രവേശനം വിലക്കിയിട്ടുണ്ട്​.

NO COMMENTS