വാഷിങ്ടണ്‍: ആപ്പിള്‍ സി.ഇ.ഒ ആയ ടിം കുക്കിന് 2018ല്‍ ലഭിച്ച ശമ്ബളം 110 കോടി. 2018ല്‍ കമ്ബനി കൈവരിച്ച നേട്ടം മുന്‍നിര്‍ത്തിയാണ് ഇത്രയും വല്യ തുക ടിം കുക്കിന് ശമ്ബളമായി ലഭിച്ചത്. ഇത് രണ്ടാം വര്‍ഷമാണ് ഈ 58കാരന്‍ സി.ഇ.ഒ പദവി വഹിക്കുന്നത്. ബോണസും മറ്റു ട്രാവല്‍ അലവന്‍സുകളും ഉള്‍പ്പെടെയാണ് 15.7 മില്യണ്‍ യുഎസ് ഡോളര്‍ കുക്കിന് ശമ്ബളമായി ലഭിച്ചത്.മൂന്ന് മില്യണ്‍( 21 കോടിയിലേറെ) രൂപയാണ് ആണ് കുക്കിന്റെ അടിസ്ഥാന ശമ്ബളം. 12 മില്യണ്‍ ഡോളര്‍ ബോണസ് ആയി നല്‍കി. ഇതിന് പുറമെ ഏഴ് ലക്ഷത്തോളം ഡോളര്‍ മറ്റ് അലവന്‍സുകളും. 2018ല്‍ 265.6 ബില്യണ്‍ ഡോളറിന്റെ വില്‍പന നടന്നതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തിലുള്‍പ്പെടെ വര്‍ധനവുണ്ടായതായും ആപ്പിള്‍ കോമ്ബന്‍സേഷന്‍ കമ്മറ്റി വ്യക്തമാക്കുന്നു. വ്യക്തിപരമായ കണക്കുകളിലും കുക്കിന്റെ സേവനം മാതൃകാപരമാണെന്നും കമ്ബനി വ്യക്തമാക്കി.