തിരുവനന്തപുരം : ശ്രീസ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ 2019-20 അദ്ധ്യയന വർഷത്തേയ്ക്കുള്ള ഒന്നാം വർഷ ബിപിഎ ഡിഗ്രി വിഭാഗത്തിൽ വോക്കൽ, വീണ, വയലിൻ, മൃദംഗം, ഡാൻസ് എന്നീ കോഴ്‌സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം കോളേജ് ഓഫീസിൽ നിന്നും ജൂൺ 10 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്ത് മുതൽ രണ്ട് വരെ ലഭിക്കും.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 10 വൈകിട്ട് 4.30. അപേക്ഷാ ഫോറം തപാൽ മാർഗ്ഗം ആവശ്യമുള്ളവർ 80/- രൂപ മണി ഓർഡറായി പ്രിൻസിപ്പൽ, ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:0471-2323027