കാസര്‍ഗോഡ്: ജില്ലയിലെ വിധവകളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്ന ‘കൂട്ട്’ പദ്ധതിയില്‍ ഗാര്‍മെന്റ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നു. പദ്ധതിയുടെ ഭാഗമാകുന്ന വനിതകള്‍ക്ക് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന സൗജന്യ തയ്യല്‍ പരിശീലനം (സൗജന്യ താമസം, ഭക്ഷണം ഉള്‍പ്പെടെ) നല്‍കും.
കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളിലെ 45 വയസ്സിനു താഴെയുള്ള കുടുംബ ചുമതല വഹിക്കുന്ന വനിതകള്‍ക്കാണ് (വിധവ, നിയമപരമായി വിവാഹമോചിതരായ സ്ത്രീകള്‍, ഭര്‍ത്താവിനെ കുറിച്ച് ദീര്‍ഘ കാലമായി യാതൊരു അറിവും ഇല്ലാത്തവര്‍) പദ്ധതിയുടെ ഭാഗമാകാന്‍ അവസരം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ കളക്‌ട്രേറ്റിലെ വനിതാ സംരക്ഷണ ഓഫീസിലേക്ക് തപാലായോ ഇ മെയിലായോ ജൂലൈ നാലിനകം അപേക്ഷിക്കണം.
വിലാസം: വനിതാ സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, കാസര്‍കോട്. ഇ മെയില്‍ wpoksgd@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256266, 9446494919