ഒന്നാംവർഷ വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ് പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടും അലോട്ട്‌മെന്റ് നേടാൻ കഴിയാത്തവർ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി അപേക്ഷ പുതുക്കണം. പുതുക്കലിനുള്ള അപേക്ഷ (ഫോം 14 എ) മുൻപ് അപേക്ഷ നൽകിയ സ്‌കൂളിൽ സമർപ്പിക്കണം.
ഇതുവരെയും വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാത്തവർ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ട് ഏതെങ്കിലും വി.എച്ച്.എസ്.ഇ/എൻ.എസ്.ക്യൂ.എഫ്. സ്‌കൂളുകളിൽ ഇന്ന് വൈകിട്ട് മൂന്നിന് മുമ്പ് അനുബന്ധ രേഖകളോടൊപ്പം സമർപ്പിക്കണം. കൈപ്പറ്റ് രസീത് വാങ്ങി സൂക്ഷിക്കണം.