കോഴിക്കോട് : പട്ടികജാതി വികസന വകുപ്പില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി ജില്ലയിലെ പഞ്ചായത്ത്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ തലത്തില്‍ എസ്.സി പ്രൊമാട്ടര്‍ ഒഴിവിലേക്ക് പട്ടികജാതി യുവതീ- യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രില്‍ 1 മുതല്‍ ഒരു വര്‍ഷ കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകര്‍ ബിരുദധാരികളോ, ത്രിവത്സര ഡിപ്ലോമ യോഗ്യതയുളളവരോ ആയിരിക്കണം. ബിരുദാനന്തരബിരുദം, ബി.എഡ്, എം.എ സോഷ്യോളജി, എം എസ് ഡബ്ല്യു ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലേയ്ക്കും നിയമിക്കപ്പെടുന്നവര്‍ അതത് പ്രദേശത്ത് സ്ഥിര താമസമുള്ളവലായിരിക്കണം. യോഗ്യതയുള്ളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യപ്രവര്‍ത്തന പരിചയം സംബന്ധിച്ച് സാക്ഷ്യപത്രം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 30 ന് മുന്‍പ് കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഫോണ്‍ – 0495 2370379, 2370657
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം 2018-19 അദ്ധ്യയന വര്‍ഷത്തില്‍ എസ്. എസ്. എല്‍. സി., പ്ലസ് 2, വി.എച്ച്.എസ്.ഇ, ഡിഗ്രി, പി. ജി., പ്രൊഫഷണല്‍ കോഴ്സുകള്‍, ഡിപ്ലോമ, ഐ. ടി. ഐ, തുടങ്ങിയ കോഴ്സുകളുടെ പൊതു പരീക്ഷകളില്‍ മികച്ച ഗ്രേഡുകള്‍ വാങ്ങി വിജയിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം നല്‍കുന്നതിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ എഴുതി പാസ്സായിട്ടുള്ളവരായിരിക്കണം.
അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, പരീക്ഷയ്ക്ക് ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.