സിവിൽ സർവീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

119

തൃശൂർ : സുമേധ സിവിൽ സർവീസ് അക്കാദമി ഇന്ത്യൻ സിവിൽ സർവീസ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷകൾക്കായുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം സെപ്റ്റംബറിൽ ക്ലാസുകൾ തുടങ്ങുന്ന ബാച്ചുകളിലേക്കാണ് പ്രവേശനം. റെഗുലർ, വീക്കെൻഡ് എന്നിങ്ങനെ രണ്ട് ബാച്ചുകളിലേക്കാണ് പ്രവേശനം. റെഗുലർ ബാച്ചിൽ ഡിഗ്രി യോഗ്യത ഉള്ളവർക്കാണ് അവസരം. വീക്കെൻസ് ബാച്ചിലേക്ക് ബിരുദ-ബിരുദാനന്തര കോഴ്‌സ് ചെയ്യുന്നവരോ ഡിഗ്രി യോഗ്യതയുള്ളവരോ ആയവർക്ക് അപേക്ഷിക്കാം.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സിവിൽ സർവീസ് പരിശീലനത്തിന് അവസരം ലഭിക്കും. എഴുത്തുപരീക്ഷ സെപ്റ്റംബർ ഒന്നിന് രാവിലെ 9.30 ന് പെരിഞ്ഞനം ഗവ. യുപി സ്‌കൂളിൽ നടക്കും. പരീക്ഷയിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷാഫോം പെരിഞ്ഞനം ഗവ. യുപി സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന മതിലകം ബിആർസി ഓഫീസിൽ നിന്ന് ലഭിക്കും. www.sumedhakaipamangalam.blogspot.in വഴി ഓൺലൈൻ ആയോ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 28. ഫോൺ: 9496347528, 9745377785.

NO COMMENTS