കാസര്‍ഗോഡ് : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (ഐഎച്ച്ആര്‍ഡി)യുടെ ആഭിമുഖ്യത്തിലുള്ള വിവിധ കേന്ദ്രങ്ങളിലെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പിജിഡിസിഎ, ഡാറ്റാ എന്‍ ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനിയറിങ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയന്‍ മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ എന്നീ കോഴ്‌സുകളി ലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്‌സി/ എസ്ടി, മറ്റ് പിന്നോക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.
അപേക്ഷാഫാറവും വിശദവിവരവും ഐഎച്ച്ആര്‍ഡി വെബ്‌സൈറ്റായ www.ihrd.ac.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ രജിസ്‌ട്രേഷന്‍ ഫീസായ രൂപ. 150 ( എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ. ) ഡിഡി സഹിതം ഒക്‌ടോബര്‍ 12ന് വൈകുന്നേരം 4ന് മുമ്പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.