സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ എറണാകുളം (8547005097, 04842575370), ചെങ്ങന്നൂർ (8547005032, 04792454125), അടൂർ (8547005100, 04734231995), കരുനാഗപ്പള്ളി (8547005036, 04762665935), കല്ലൂപ്പാറ (8547005034, 04692677890), ചേർത്തല (8547005038, 04782553416) എന്നിവിടങ്ങളിൽ പ്രവൃത്തിക്കുന്ന ആറ് എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2022-2023 അധ്യായന വർഷത്തിൽ എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
www.ihrdonline.org/ihrdnri എന്ന വെബ്സൈറ്റിലോ മുകളിൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴിയോ അപേക്ഷ ഓൺ ലൈനായി സമർപ്പിക്കാം. ജൂലൈ 6 മുതൽ 25ന് വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധ രേഖകളും 1000 രൂപയുടെ ഡി.ഡിയും സഹിതം ജൂലൈ 29ന് വൈകുന്നേരം 5ന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in, ഇ-മെയിൽ: ihrd.itd@gmail.com