കാസറഗോഡ് : നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തിരം നടപ്പിലാക്കുന്ന മണ്ണ് -ജല സംരക്ഷണ പ്രവര്‍ത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
മുളിയാര്‍ പഞ്ചായത്തിലെ ആറ്,ഏഴ് വാര്‍ഡുകളില്‍ പൂര്‍ണ്ണമായും എട്ട്,ഒന്‍പത്,പത്ത്,പതിനൊന്ന്,പന്ത്രണ്ട് വാര്‍ഡുകളില്‍ ഭാഗീകമായും നടപ്പിലാക്കിവരുന്ന പാണൂര്‍ നീര്‍ത്തടത്തില്‍ വിവിധ മണ്ണ് -ജല സംരക്ഷണ പ്രവര്‍ത്തികളായ കിണര്‍ റീചാര്‍ജ്ജ് യൂണിറ്റ് ചകിരി ട്രെഞ്ച്, ,കല്ല് കയ്യാല, മഴക്കുഴി, റീ ചാര്‍ജ്ജ് പിറ്റ്, കോണ്ടൂര്‍ ടെറസിംഗ് മുതലായ പ്രവര്‍ത്തികള്‍ സ്വന്തം കൃഷി ഭൂമിയില്‍ 90 ശതമാനം സബ്സിഡിയോട് കൂടി നടപ്പിലാക്കുന്നതിന് നീര്‍ത്തട പരിധിക്കുളളില്‍ വരുന്ന ഗുണഭോക്താക്കളില്‍ നിന്നും ആണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷയോടൊപ്പം കരം അടച്ച ഏറ്റവും പുതിയ രസീതിന്റെ കോപ്പിയും ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പിയും നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് -9497608686, 9496235923, 9446270844