ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം അപേക്ഷ ക്ഷണിച്ചു

161

സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ സ്ഥാപനമായ നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷഫോറം സ്‌കൂളിൽ ലഭിക്കും. മേയ് രണ്ടിനകം അപേക്ഷ നൽകണം.

പ്രവേശന പരീക്ഷ മേയ് മൂന്നിന് നടക്കും. കമ്പ്യൂട്ടറുകൾ ഉള്ള ഐടിലാബ്, കായികക്ഷമത വർദ്ധിപ്പിക്കാൻ മൾട്ടി ജിം സൗകര്യമുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ് എന്നിവ സ്‌കൂളിലുണ്ട്. കൂടാതെ പത്താം ക്ലാസ് വിജയിക്കുന്നവർക്ക് രണ്ട് സാങ്കേതിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ലഭിക്കും. വിശദവിവരങ്ങൾക്ക് 8606251157, 9400006460.

NO COMMENTS