സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന ഗ്ലൂക്കോമീറ്റർ നൽകുന്ന ‘വയോമധുരം’ പദ്ധതിയിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരുവനന്തപുരം ജില്ലക്കാരായ അപേക്ഷകർക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര, തിരുവനന്തപുരം 695021 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ നൽകാം.
അപേക്ഷകൾ sjd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വയോമധുരം പദ്ധതിയിൽ ഉൾപ്പെട്ട് ഗ്ലൂക്കോമീറ്റർ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കൾ വീണ്ടും അപേക്ഷ സമർപ്പിക്കുവാൻ പാടുള്ളതല്ല. അപേക്ഷകർ പ്രായം തെളിയിക്കുന്നതിനു സാക്ഷ്യപ്പെടുത്തിയ ആധാർ കാർഡ് പകർപ്പ്, മുൻഗണന വിഭാഗത്തിൽപ്പെടുന്നതായി തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകൾ, പ്രമേഹ രോഗിയാണെന്നുള്ള സർക്കാർ/ NRHM ഡോക്ടറുടെ സാക്ഷ്യപത്രം (എത്രകാലമായി പ്രമേഹത്തിന് ചികിത്സയിലാണ് എന്നും വ്യക്തമാക്കണം) എന്നിവയും അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
അപേക്ഷകൾ 2022 ജനുവരി 10ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2343241 എന്ന നമ്പറിൽ ബന്ധപ്പെടാം.