മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും കമ്പോസ്റ്റ് പിറ്റ്, വെര്‍മികമ്പോസ്റ്റ്, കിണര്‍ റീചാര്‍ജ്ജിങ്ങ് എന്നിവ സൗജന്യമായി ചെയ്തുകൊടുക്കും.
താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ അതത് ഗ്രാമപഞ്ചായത്തുകളില്‍ സമര്‍പ്പിക്കണം. കൂടാതെ വൃക്തിഗത ജീവനോപാധി സംരക്ഷണ പ്രവര്‍ത്തങ്ങളായ കാലിതൊഴുത്ത്, തീറ്റപ്പുല്‍ കൃഷി, ബയോഗ്യാസ് പ്ലാന്റ് എന്നിവയും സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ചുറ്റുമതില്‍, പാചകപ്പുര, ഡൈനിംഗ് ഹാള്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവയും തയ്യാറാക്കി നല്‍കും. ഫോണ്‍ : 0495