കോഴിക്കോട് : ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ സര്‍ക്കാര്‍ -എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന മക്കള്‍ക്ക് 2019 -20 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഒന്ന് മുതല്‍ പ്ലസ്ടുവരെയുള്ള കുട്ടികള്‍ക്കും ഡിഗ്രി പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും.
നിര്‍ദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0495-2370750.