റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ല

61

തിരുവനന്തപുരം : കോവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇനി ഒരറിയിപ്പുാകുന്നതുവരെ റേഷൻ കാർഡ് സംബന്ധിച്ച അപേക്ഷകൾ നേരിട്ട് സ്വീകരിക്കില്ലെന്ന് സൗത്ത് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.
പുതിയ റേഷൻ കാർഡിനുളള അപേക്ഷകൾ, പേരുകൾ കുറവ് ചെയ്യുന്നതിനും കൂട്ടിചേർക്കുന്നതിനും തെറ്റ് തിരുത്തുന്നതിനുമുളള അപേക്ഷകൾ അക്ഷയസെന്റർ വഴിയോ സിറ്റിസൺ ലോഗിൻ മുഖേന ഓൺലൈനായോ മാത്രം നൽകണം. ആവശ്യമായ അനുബന്ധരേഖകളും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.

അപേക്ഷയിന്മേലുള്ള ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ അപേക്ഷകനെ ഫോണിൽ അറിയിക്കുന്ന മുറയ്ക്ക് ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ നേരിട്ടെത്തി റേഷൻ കാർഡ് കൈപ്പറ്റണമെന്നും അറിയിപ്പിൽ പറയുന്നു.

NO COMMENTS