ഡെപ്യൂട്ടേഷൻ നിയമനം അപേക്ഷ ക്ഷണിച്ചു.

42

കേരള സംസ്ഥാന വികലാംഗ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്‌മെന്റിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.ഭിന്നശേഷി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനത്തിൽ സീനിയർ മാനേജ്‌മെന്റ്/ക്ലാസ്-I/ഗ്രൂപ്പ് എ തലത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

യോഗ്യതകൾ സംബന്ധിച്ച രേഖകൾ സഹിതം അതാത് വകുപ്പ് മേധാവികൾ മുഖേന അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിൽ ഫെബ്രുവരി 15 ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാവുന്നതാണ്.

NO COMMENTS