ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

49

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കു തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2024-25 ലേക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ് ടു പരീക്ഷ പാസായിരിക്കണം.

പ്ലസ് ടു യോഗ്യതക്കു ശേഷം ഇന്ത്യൻ നഴ്സിംഗ് കൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എ.എൻ.എം. കോഴ്‌സ് വിജയകര മായി പൂർത്തിയാക്കിയ രജിസ്‌റ്റേർഡ് എ.എൻ.എം. നഴ്‌സുമാർ എന്നിവർക്കും അപേക്ഷിക്കാം. പ്ലസ് ടു സയൻസ് പഠിച്ചവരുടെ അഭാ വത്തിൽ മറ്റു വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ചവരുടെ അപേക്ഷ പരിഗണിക്കുന്നതാണ്.

അപേക്ഷകർ 2024 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം. കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകൾ, കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി സംവരണം ചെയ്തിരിക്കുന്നു.

അപേക്ഷാഫോമും പ്രോസ്പെക്ടസും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ (www.dme.kerala.gov.in) നിന്നും ഡൗൺ ലോഡ് ചെയ്യാം. അപേക്ഷകർ അപേക്ഷ ഫീസായ 100 രൂപ ”0210-03-105-99” എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടക്കേണ്ടതും, പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സൽ ട്രഷറി ചലാൻ സമർപ്പിക്കേണ്ടതുമാണ്. (ട്രഷറി ചെല്ലാന്റെ ഫോട്ടോ കോപ്പി സ്വീകരി ക്കുന്നതല്ല)

പൂരിപ്പിച്ച അപേക്ഷ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസ്സൽ ട്രഷറി ചലാൻ, എസ്.എസ്.എൽ.സി, പ്ലസ് ടു/തത്തുല്യം, ജാതി, സ്വദേശം/താമസം, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [എ എൻ എം ഉദ്യോഗാർത്ഥികൾ – ഹയർ സെക്കൻഡറി, എഎൻഎം മാർക്ക് ലിസ്റ്റ്, എഎൻഎം സർട്ടിഫിക്കറ്റ്, കെഎൻഎംസി രജിസ്‌ടേഷൻ മുതലായവയുടെ പകർപ്പുകൾ ഉൾപ്പെടെ] പ്രോസ്‌പെക്ടസ് ഖണ്ഡിക 17 പ്രകാരം ജുലൈ 25-ന് മുമ്പ് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നേരിട്ടോ/തപാൽ മാർഗ്ഗമോ ലഭ്യമാക്കണം.

വൈകി കിട്ടുന്നതും, നിർദിഷ്ട രീതിയിൽ പൂരിപ്പിക്കാത്തതും ഫീ കൃത്യമായ ശീർഷകത്തിൽ ഒടുക്കാത്തതുമായ അപേക്ഷകൾ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റിലും (www.dme.kerala.gov.in), GNM (SC/ST)-2024 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഫോൺ: 0471 2528579.

NO COMMENTS

LEAVE A REPLY