വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

139

കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ 2018-19 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗം പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

താലൂക്ക് സപ്ലൈ ഓഫീസിലും സിറ്റി റേഷനിംഗ് ഓഫീസുകളിലും അപേക്ഷ സമർപ്പിക്കണമെന്ന് കേരള റേഷൻ വ്യാപാരി ക്ഷേമനിധി സെക്രട്ടറി ആൻഡ് ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. അപേക്ഷകൾ സെപ്റ്റംബർ 30 വൈകിട്ട് അഞ്ചിനകം ലഭിക്കണം.

NO COMMENTS