കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ വിവിധ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പഠന സഹായത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 1 വരെ നൽകാം. ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പുകൾക്ക് ഓരോ വർഷത്തെയും ക്ലാസ് തുടങ്ങി 45 ദിവസത്തിനുള്ളിൽ നിർദിഷ്ഠ ഫോമിൽ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഉൾപ്പെടെ അപേക്ഷിക്കണം. എസ്.എസ്.എൽ.സി ക്യാഷ് അവാർഡിനുള്ള അപേക്ഷ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും. എല്ലാ കോഴ്സുകൾക്കുമുള്ള അപേക്ഷാഫോം ജില്ലാ ഓഫീസിൽ നിന്ന് സൗജന്യമായി ലഭിക്കും.